1351 പേർക്ക്​ കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ വൈറസ്​ ബാധ റിപ്പോർട്ട്​ ചെയ്​ത ആകെ കേസുകളുടെ എണ്ണം 22,753 ആയെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയ രോഗികളിൽ 17 ശതമാനം സൗദി പൗരന്മാരും 83 ശതമാനം വിദേശികളുമാണ്​. ചികിത്സയിലുള്ള 19,428 പേരിൽ 123 ആളുകൾ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​.

കോവിഡിൽനിന്ന്​ മുക്തി നേടിയവരുടെ എണ്ണം സൗദി അറേബ്യയിൽ 3000 കവിഞ്ഞു. വ്യാഴാഴ്​ച 210 രോഗികൾ കൂടി സുഖംപ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3163 ആയി. 24 മണിക്കൂറിനിടെ അഞ്ചുപേരാണ് മരിച്ചത്. രണ്ട്​ സ്വദേശികളും മൂന്ന്​ വിദേശികളുമാണ്​ മരിച്ചത്​. ജിദ്ദയിൽ നാലുപേരും റിയാദിൽ ഒരാളും മരിച്ചു. ഇതോടെ മരണസംഖ്യ 162 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here