റിപ്പബ്ലിക് ടിവി മേധാവിയായ അർണബ് ഗോസ്വാമിക്കെതിരെ വർഗീയ വിദ്വേഷം പടർത്തിയെന്ന പേരിൽ മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഏപ്രിൽ 14 ന് ബാൻദ്ര റെയിൽവേ സ്റ്റേഷനു സമീപം തൊഴിലാളികൾ പ്രതിഷേധിച്ചതിനെ അടുത്തുള്ള മുസ്ലിം പള്ളിയുമായി ചേർത്ത് വെച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. രാസാ എജുക്കേഷൻ വെൽഫെയർ സൊസൈറ്റി സെക്രട്ടറി അബൂബക്കർ സിദ്ദീഖ് ആണ് പരാതി നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here