ഇ​ന്‍​റ​ര്‍​നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് രാ​ജ്യ​വ്യാ​പ​ക​മാ​യി ആദ്യത്തെ പദ്ധതിയുമായി അബുദാബി ഏ​ര്‍​ലി ചൈ​ല്‍​ഡ്ഹു​ഡ് അ​തോ​റി​റ്റി. സോ​ഷ്യ​ല്‍ നെ​റ്റ്​​വ​ര്‍​ക്കി​ങ് സൈ​റ്റു​ക​ളും ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഇ​ല​ക്‌ട്രോ​ണി​ക് ഗെ​യി​മു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​ണി​ത്. ഇ​ന്‍​റ​ര്‍​നെ​റ്റി​ലൂ​ടെ കു​ട്ടി​ക​ള്‍ അ​ഭി​മു​ഖീ​ക​രി​ച്ചേ​ക്കാ​വു​ന്ന ഭീ​ഷ​ണി​ക​ളും അ​പ​ക​ട​സാ​ധ്യ​ത​ക​ളും നേ​രി​ടാ​ന്‍ സ​മ​ഗ്ര​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​ണ് ല​ക്ഷ്യം. ഇ​ന്‍​റ​ര്‍​നെ​റ്റ് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​ല്‍​നി​ന്ന് കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് മാ​താ​പി​താ​ക്ക​ളു​ടെ പ​ങ്ക് പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അ​തോ​റി​റ്റി ശ്ര​മി​ക്കു​ന്നു.

കു​ട്ടി​ക​ള്‍ നേ​രി​ടു​ന്ന സൈ​ബ​ര്‍ ഭീ​ഷ​ണി​യും ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന ഇ​ല​ക്‌ട്രോ​ണി​ക് ഗെ​യി​മു​ക​ളും മ​റ്റും ശ​രി​യാ​യി കൈ​കാ​ര്യം ചെ​യ്യാ​നും റി​പ്പോ​ര്‍​ട്ട്​ ചെ​യ്യാ​നു​മു​ള്ള മാ​ര്‍​ഗ​ങ്ങ​ളും പ​രി​ശീ​ലി​പ്പി​ക്കും. നി​ശ്ച​യ​ദാ​ര്‍​ഢ്യ വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട കു​ട്ടി​ക​ള്‍​ക്ക് അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക വി​നോ​ദ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​ന് ഇ​ന്‍​റ​ര്‍​നെ​റ്റ് ന​ല്‍​കു​ന്ന സൗ​ക​ര്യ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കും. ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ വി​ദൂ​ര പ​ഠ​ന​പ്ര​ക്രി​യ​ക​ള്‍ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ഇ​ന്‍​റ​ര്‍​നെ​റ്റ് വ​ള​രെ​യ​ധി​കം സ​ഹാ​യി​ക്കു​ന്നു. Www.eca.gov.ae എ​ന്ന ലി​ങ്ക് വ​ഴി അ​തോ​റി​റ്റി​യു​ടെ ര​ക്ഷാ​ക​ര്‍​തൃ പ്ലാ​റ്റ്‌​ഫോം സ​ന്ദ​ര്‍​ശി​ച്ച്‌ അ​തോ​റി​റ്റി ന​ല്‍​കു​ന്ന മാർഗ്ഗ​ നിര്‍ദേശങ്ങൾ മുഴുവൻ രക്ഷിതാക്കളും മനസ്സിലാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here