ദുബായ് : കോവിഡ് മൂലം നാട്ടിലേക്കുള്ള യാത്ര ബുദ്ധിമുട്ടിലായ ഇന്ത്യക്കാർക്കുള്ള യാത്ര പുനരാംഭിക്കാൻ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോൾ (SOP) പ്രകാരം പ്രൈവറ്റ് വിമാനങ്ങളും ചാർട്ടർ ഫ്ലൈറ്റുകളും വഴി പുനരാരംഭിയ്ക്കാം. ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യയിലെ പ്രത്യേക കാറ്റഗറി പ്രകാരമായിരിക്കും ആദ്യ ഘട്ടത്തിൽ ഇന്ത്യയിലേക്കെത്തിക്കുക.

SOP പ്രകാരം എംബസി മിഷൻ വഴി രജിസ്റ്റർ ചെയ്തവർക്കേ നാട്ടിലേക്കുള്ള വിമാനങ്ങളിൽ മടങ്ങാനാകൂ. തിരിച്ചു കൊണ്ടുവരാനുള്ള യാത്രക്കാരുടെ വിവരങ്ങളടക്കം നാല് ദിവസം മുമ്പേ അതാത് എയർപോർട്ടുകളിൽ ഇറങ്ങാനുള്ള NOC ലഭ്യമാക്കുകയും വേണം.

ഈ ധൗത്യത്തിനു വേണ്ടിയുള്ള കൂടുതൽ വിവരങ്ങൾക്ക് വേണ്ടി ഇന്ത്യയിൽ നിന്നുള്ള നിയമ ഉത്തരവുകൾക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ കൗൺസിൽ ജനറൽ വിപുൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here