ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഐപിഎല്ലില്‍ നായകനായി റിഷഭ് പന്തിന്റെ അരങ്ങേറ്റം റോള്‍ മോഡലായ ധോണിക്കെതിരെ എന്നതാണ് മത്സരത്തിന്‍റെ പ്രധാന സവിശേഷത. മുംബൈയില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായതോടെയാണ് നായകന്റെ ദൗത്യം പന്തിനെ തേടിയെത്തിയത്. കൊവിഡ് ബാധിതനായ അക്സര്‍ പട്ടേലും ക്വാറന്റീന്‍ പൂര്‍ത്തിയാവാത്ത കാഗിസോ റബാഡയും ആന്‍റിച് നോര്‍ജിയയും ഇല്ലാതെയാവും ഡല്‍ഹിയിറങ്ങുക. ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, അമിത് മിശ്ര, ആര്‍ അശ്വിന്‍ എന്നിവരിലും പ്രതീക്ഷയേറെ. സീനിയര്‍ താരങ്ങളെ ആശ്രയിച്ചാണ് വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇറങ്ങുക. മിക്കവരും ഏറെനാളെത്തെ ഇടവേളയ്‌ക് ശേഷം കളത്തിലിറങ്ങുന്നവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here