ദുബായില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികള്‍ക്ക് പൊതുപരിപാടികളില്‍ പ്രവേശനമില്ല .12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വിവാഹപാര്‍ട്ടികള്‍, ജന്മദിനാഘോഷങ്ങള്‍, കായികപരിപാടികള്‍, മറ്റ് സാമൂഹിക സമ്മേളനങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ അനുവാദമില്ല. വ്യക്തികള്‍ വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ച്‌ രണ്ടാഴ്ച പൂര്‍ത്തിയാക്കിയാല്‍മാത്രമേ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ പാടുള്ളൂ.

അതേസമയം നിലവില്‍ 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് രാജ്യത്ത് വാക്സിന്‍ സ്വീകരിക്കാന്‍ അനുവാദമുള്ളത്.പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. അല്ലെങ്കില്‍ അല്‍ ഹൊസ്ന്‍ ആപ്പ് വഴിയോ ദുബായ് ഹെല്‍ത്ത് അതോറിറ്റി ആപ്പ് വഴിയോ വാക്സിനേഷന്‍ എടുത്തതിന്റെ രേഖ കാണിച്ചിരിക്കണം. എല്ലാ കോവിഡ് മുന്‍കരുതല്‍ നടപടികളും പൊതുജനങ്ങള്‍ പൂര്‍ണമായും പാലിച്ചിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here