അമേരിക്ക യു.എന്നിന് നൽകാനുള്ള 2 ബില്യൺ ഡോളറിലധികമുള്ള കടം വീട്ടാൻ ആവശ്യപ്പെട്ടു കൊണ്ട് ചൈന രംഗത്ത്. യുഎൻ അംഗങ്ങളുമായുള്ള എല്ലാ സാമ്പത്തിക ബാധ്യതകളും അമേരിക്ക ഉടൻ പരിഹരിക്കണം എന്നാണ് ചൈന വെള്ളിയാഴ്ച ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. മെയ് 14 ലെ കണക്കുപ്രകാരം യുഎൻ റെഗുലർ ബജറ്റിനും സമാധാന പരിപാലന ബജറ്റിനുമുള്ള ആകെ അടയ്ക്കാത്ത തുകകൾ യഥാക്രമം 1.63 ബില്യൺ, 2.14 ബില്യൺ യുഎസ് ഡോളർ എന്നിങ്ങനെയാണ്.

വർഷങ്ങളോളം ഉള്ള കുടിശ്ശികകൾ ഉൾപ്പെടെ, “യഥാക്രമം 1.165 ബില്യൺ, 1.332 ബില്യൺ യുഎസ് ഡോളർ എന്നിവയ്കാണ് അമേരിക്ക കടക്കാരായിരിക്കുന്നത്. യുഎൻ ബജറ്റിന്റെ ഏറ്റവും വലിയ സംഭാവന യുഎസാണ്, വാർഷിക പ്രവർത്തനച്ചെലവിന്റെ 22 ശതമാനം, ഏകദേശം 3 ബില്യൺ ഡോളർ വരെ കൂട്ടിച്ചേർക്കുന്ന ബിൽ, സമാധാന പ്രവർത്തനത്തിന്റെ 25 ശതമാനം എന്നിവയടക്കം പ്രതിവർഷം 6 ബില്യൺ ഡോളർ വരും.എന്നാൽ ചൈനയുടെ പ്രസ്താവനയോട് യു.എസിന്റെ ഭാഗത്തു നിന്നും പ്രതികരണം ഉണ്ടായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here