ജമ്മു കാശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കി,​ സംസ്ഥാനത്തെ വിഭജിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും തല്‍സ്ഥിതി നിലനിറുത്തണമെന്ന ആവശ്യം ആവര്‍ത്തിക്കുകയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം. കാശ്‌മീര്‍ മേഖലയിലെ സ്ഥിതിഗതികള്‍ ചൈന സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. ഇന്ത്യയ്‌ക്കും പാകിസ്ഥാനുമിടയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കമാണിത്.

ഐക്യരാഷ്‌ട്രസഭയുടെ ചട്ടങ്ങള്‍ക്കും സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ക്കും ഉഭയകക്ഷി ധാരണകള്‍ക്കും അത് വിധേയമാണ്. അതിനാല്‍ തല്‍സ്ഥിതിയില്‍ ഏകപക്ഷീയമായി മാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാംഗ് വെന്‍ ബിന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here