കോവിഡ്​ പ്രതിരോധപ്രവർത്തനങ്ങൾക്ക്​ മാർഗനിർദേശം നല്കാൻ​ ചൈനയിൽനിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം കുവൈത്തിലെത്തി. കുവൈത്ത്​ ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹിന്റെ അധ്യക്ഷതയിൽ സംഘം യോഗം ചേർന്ന്​ സ്ഥിതി വിലയിരുത്തി. മൂന്നുദിവസം സംഘം കുവൈത്തിലുണ്ടാവും. നിരവധി ഫീൽഡ്​ സന്ദർശങ്ങളും ആരോഗ്യമന്ത്രാലയത്തിലെ വിദഗ്​ധരുമായി ചർച്ചകളും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

കോവിഡ്​ പ്രതിരോധ രംഗത്തെ അനുഭവ​ങ്ങൾ പരസ്​പരം കൈമാറും. കോവിഡ്​ 19 ആദ്യമായി റിപ്പോർട്ട്​ ചെയ്​ത രാജ്യമാണ്​ ചൈന. ഏറെ വ്യാപനം സംഭവിച്ച അവിടെ സ്ഥിതി നിയന്ത്രണത്തിലേക്ക്​ കൊണ്ടുവരാൻ അധികൃതർക്ക്​ കഴിഞ്ഞു. ഈ അനുഭവങ്ങൾ കോവിഡ്​ പ്രതിരോധത്തിൽ കുവൈത്തിന്​ തുണയാവും. നേരത്തെ ഇന്ത്യയിൽനിന്നുള്ള മെഡിക്കൽ സംഘം കുവൈത്തിലെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here