അമേരിക്കയിലെ ജനങ്ങൾക്ക് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് കോവിഡ് സാഹചര്യങ്ങളിൽ എടുക്കുന്ന തീരുമാനങ്ങളിൽ വിശ്വാസ്യത നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ. കോവിഡ് ബാധയേറ്റ രോഗികൾക്ക് ബ്ലീച്ചോ മറ്റ് അണുനാശിനികളോ ഉപയോഗിച്ച് ചികിത്സ നടത്തിയാൽ അസുഖം ഭേദമാകും എന്ന ട്രംപിന്റെ പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേധം രാജ്യമെങ്ങും അലയടിച്ചു കൊണ്ടിരിക്കെയാണ്, ഇതേ വിഷയത്തിലുള്ള അഭിപ്രായ സർവേയുടെ ഫലം പുറത്ത് വന്നിരിക്കുന്നത്. ഏപ്രിൽ 27, 28ന് നടത്തിയ അഭിപ്രായ സർവേ പ്രകാരം അമേരിക്കയിലെ 47 ശതമാനം ജനങ്ങൾ ട്രംപിന്റെ തീരുമാനങ്ങളോടു യോജിക്കുകയോ അനുഭാവം പ്രകടിപ്പിക്കുകയോ ചെയ്യുന്നവരാണ്.

എന്നാൾ ഭൂരിഭാഗം പേരും പ്രസിഡണ്ടിന്റെ ഈ പരാമർശത്തെ എതിർത്തു കൊണ്ടാണ് വോട്ട് ചെയ്തത്. അതേസമയം ട്രംപിന്റെ നിർദ്ദേശം അനുസരിക്കുമോ എന്ന കാര്യത്തിൽ 98 ശതമാനം ജനങ്ങളും, തങ്ങൾ അണുനാശിനി ഉപയോഗിച്ച് ചികിത്സിക്കാൻ ഒരുക്കമല്ല എന്നാണ് അറിയിച്ചത്. ആരോഗ്യവിദഗ്ധർ ഈ പരാമർശത്തിനെതിരെ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പൊതുജനങ്ങൾക്ക് നൽകിയിട്ടുണ്ട്.

ഒരു മില്യണിലധികം ജനങ്ങൾക്ക് അസുഖം ഉണ്ടാക്കുകയും 56,000 പേരെ കൊന്നൊടുക്കുകയും ചെയ്ത ഈ വൈറസ് എങ്ങനെ ഇവിടെ നിന്നു തുടച്ചു നീക്കാം എന്നതിലാണ് ഞങ്ങളുടെ ചിന്ത എന്നും അഭിപ്രായ സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം ആൾക്കാരും കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here