ഗെയില്‍ ഒരുപാട് അഭിമാനം പുറത്തുകാണിക്കുന്ന വ്യക്തിയാണെന്ന് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ദീപ് ദാസ് ഗുപ്ത. കൊല്‍ക്കത്തയ്‌ക്കെതിരായ വിജയത്തില്‍ ക്രിസ് ഗെയ്ല്‍ നിര്‍ണായകമായിരുന്നു. 29 പന്തില്‍ 51 റണ്‍സടിച്ച ഗെയ്‌ലാണ് കളി പഞ്ചാബിന് അനുകൂലമാക്കിയത്. കളിയിലെ താരവും ഗെയിലായിരുന്നു. എന്നാല്‍ ഗെയ്‌ലിന്റെ ഓരോ കളിയിലും ക്രിക്കറ്ററെന്ന നിലയില്‍ എത്രത്തോളം അഭിമാനം അദ്ദേഹത്തിനുണ്ടെന്ന് വ്യക്തമാണ്. ക്രിക്കറ്റിലെ ഇതിഹാസമാണ് ഗെയ്ല്‍. ഇത് ഞാന്‍ പറയുമ്ബോള്‍ ടി20 ക്രിക്കറ്റ് മാത്രമല്ല ഉള്‍പ്പെടുത്തുന്നതെന്നും, അദ്ദേഹം ഒരു ഫോര്‍മാറ്റിലെ മാത്രം ഇതിഹാസമല്ലെന്നും ദീപ്ദാസ് ഗുപ്ത പറഞ്ഞു.

ഗെയ്ല്‍ നൂറ് ടെസ്റ്റില്‍ അധികം കളിച്ചിട്ടുണ്ട്. രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയിട്ടുണ്ട്. ഗെയ്‌ലിന്റെ ജേഴ്‌സിയില്‍ 333 എന്ന് എഴുതിയതിന് ഒരു കാരണവുമുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്. ഒരുപാട് അഭിമാനം അദ്ദേഹം കളിയില്‍ നിന്ന് നേടിയിട്ടുണ്ട്. അതാണ് ഇപ്പോള്‍ കളിക്കളത്തില്‍ അദ്ദേഹം കാണുന്നത്. ഇത്രത്തോളം പരിചയസമ്ബത്ത് നിങ്ങള്‍ക്കുണ്ടെങ്കില്‍ ഒരുപക്ഷേ നിങ്ങള്‍ ടി20യില്‍ ചെറുപ്പത്തില്‍ കളിച്ചത് പോലെ കളിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഗെയ്‌ലിന്റെ കാര്യത്തില്‍ ഇത് നേരെ തിരിച്ചാണ്. പരിചയസമ്ബത്ത് ഉപയോഗിച്ചാണ് ഗെയ്ല്‍ ഇപ്പോള്‍ കളിക്കുന്നത്.

ഏതൊക്കെ ബൗളര്‍മാര്‍ എവിടെയൊക്കെ കളിക്കുമെന്ന് അദ്ദേഹത്തിന് അറിയാം. ഏതെല്ലാം ബൗളര്‍മാരെ ആക്രമിച്ച്‌ കളിക്കണമെന്ന് ഗെയ്‌ലിന് അറിയാം. ഇതെല്ലാം ഒരു ഇതിഹാസത്തിന്റെ അഭിമാനത്തെയാണ് പ്രകടമാക്കുന്നത്. കളിക്കളത്തില്‍ ആ അഭിമാനമാണ് ഗെയ്ല്‍ പുറത്തെടുക്കുന്നതെന്നും ദീപ്ദാസ് ഗുപ്ത പറഞ്ഞു. അതേസമയം താന്‍ വിരമിക്കണമെന്ന് കരുതിയെങ്കിലും ടീമില്‍ യുവാക്കള്‍ തന്നെ അത് ചെയ്യരുതെന്നാണ് പറയുന്നത്. യുവാക്കള്‍ തന്നെ വിമരിക്കാന്‍ അനുവദിക്കുന്നില്ല. എന്റെ ടീമിലും എന്റെ പ്രകടനത്തിലും വിശ്വാസമുണ്ട്. അതില്‍ നിന്നാണ് ഞാന്‍ കളിക്കുന്നതെന്നും ക്രിസ് ഗെയ്ല്‍ പറഞ്ഞു.

ടീമിന് ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. ഞങ്ങള്‍ കെകെആറിനെതിരെ വളരെ മികച്ച രണ്ട് സ്പിന്നര്‍മാരെ കളിക്കേണ്ടിയിരുന്നു. അതിനനുസരിച്ചാണ് കളിച്ചത്. അവര്‍ എറിയുന്നതിന് അനുസരിച്ച്‌ കളിക്കുക എന്നതായിരുന്നു തീരുമാനം. ഒരിക്കല്‍ അടിച്ച്‌ പറത്താന്‍ തുടങ്ങിയാല്‍ മന്‍ദീപ് സിംഗിനുള്ള സമ്മര്‍ദവും കുറയും. സുനില്‍ നരെയ്ന്‍ എന്നെ ഒരുപാട് തവണ പുറത്താക്കിയിട്ടുണ്ടെന്ന്. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നറാണ് അദ്ദേഹം. പക്ഷേ അധികം സ്പിന്നിനെ പിന്തുണയ്ക്കാത്ത ഇത്തരമൊരു പിച്ചില്‍ അത് മുതലെടുക്കേണ്ടത് അത്യാവശ്യമാണ്. ഈ ജയം മന്‍ദീപിന്റെ പിതാവിന് വേണ്ടിയുള്ളതാണെന്നും ഗെയ്ല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here