ഹെ​ൽ​ത്ത് സ​ർ​വി​സ​സ് ക​മ്പ​നി​യാ​യ സെ​ഹ ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ലെ എ​ല്ലാ താ​മ​സ​ക്കാ​ർ​ക്കും സൗ​ജ​ന്യ​മാ​യി പ​ക​ർ​ച്ച​പ്പ​നി വാ​ക്‌​സി​നേ​ഷ​ൻ ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചു. യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​രോ​ഗ്യ സം​ര​ക്ഷ​ണ ശൃം​ഖ​ല​യാ​യ സെ​ഹ​യു​ടെ കീ​ഴി​ലു​ള്ള എ​ല്ലാ ആ​രോ​ഗ്യ സൗ​ക​ര്യ​ങ്ങ​ളി​ലും സീ​സ​ണ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ വാ​ക്‌​സി​ൻ ന​ൽ​കും. തി​ര​ഞ്ഞെ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ൽ ഡ്രൈ​വ്-​ത്രൂ ഓ​പ്ഷ​ൻ സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. ആ​വ​ശ്യ​മെ​ങ്കി​ൽ അ​ബൂ​ദ​ബി, അ​ൽ​ഐ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി​യും കു​ത്തി​വെ​പ്പ് ന​ട​ത്തും. പ​ശ്ചി​മ അ​ബൂ​ദ​ബി​യി​ൽ വീ​ടു​ക​ളി​ലെ​ത്തി വാ​ക്‌​സി​നേ​ഷ​ൻ ന​ൽ​ക​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച ആ​രം​ഭി​ച്ചി​രു​ന്നു.

യു.​എ.​ഇ ആ​രോ​ഗ്യ രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം, അ​ബൂ​ദ​ബി ആ​രോ​ഗ്യ​വ​കു​പ്പ്, അ​ബൂ​ദ​ബി പ​ബ്ലി​ക് ഹെ​ൽ​ത്ത് സെൻറ​ർ എ​ന്നി​വ സം​യു​ക്ത​മാ​യി ആ​രം​ഭി​ച്ച ‘സ്വ​യം സു​ര​ക്ഷി​ത​മാ​കൂ, സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കൂ’ എ​ന്ന പൊ​തു​ജ​നാ​രോ​ഗ്യ കാ​മ്പ​യി​നി‍െൻറ ഭാ​ഗ​മാ​യാ​ണ് പ​ക​ർ​ച്ച​പ്പ​നി കു​ത്തി​വെ​പ്പ് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്.സീ​സ​ണ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ ത​ട​യു​ന്ന​തി​ൽ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി‍െൻറ അ​വി​ഭാ​ജ്യ പ​ങ്കി​നെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​യു​ക്ത കാ​മ്പ​യി​ൻ ന​ട​ക്കു​ന്ന​ത്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ രോ​ഗ​പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി‍െൻറ പ്രാ​ധാ​ന്യം പ​ര​മാ​വ​ധി ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കും. വാ​ക്‌​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള സ​മ​യം ബു​ക്ക് ചെ​യ്യാ​ൻ 80050 എ​ന്ന സെ​ഹ​യു​ടെ കാ​ൾ സെൻറ​റി​ൽ വി​ളി​ക്കാം.കോ​വി​ഡ്-19 ടെ​സ്​​റ്റി​നാ​യി സെ​ഹ​യു​ടെ ഏ​തെ​ങ്കി​ലും സൗ​ക​ര്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് പ​ക​ർ​ച്ച​പ്പ​നി വാ​ക്‌​സി​ൻ എ​ടു​ക്കു​ന്ന​തി​നു​ള്ള സ്വാ​ത​ന്ത്ര്യം ന​ൽ​കും.

LEAVE A REPLY

Please enter your comment!
Please enter your name here