വിവിധ വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന യുഎഇ പൗരന്മാർക്കും തിരഞ്ഞെടുത്ത വിഭാഗങ്ങൾക്കും ജൂൺ 23 മുതൽ രാജ്യത്തേക്ക് തിരിച്ചെത്താമെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നിവ സംയുക്തമായി പ്രഖ്യാപിച്ചു. ഇവിടെ നിന്നും തെരഞ്ഞെടുത്ത ചില രാജ്യങ്ങളിലേക്ക് പോകാനും താമസക്കാരെ അനുവദിക്കും.

അംഗീകൃത ലക്ഷ്യസ്ഥാനങ്ങൾക്കൊപ്പം ആളുകളുടെ വിഭാഗങ്ങളും പിന്നീടുള്ള തീയതിയിൽ പ്രഖ്യാപിക്കുമെന്നും പ്രസ്താവനയിൽ പരാമർശിക്കുന്നു. കൂടാതെ, കോവിഡ് -19 പകർച്ചവ്യാധിയെ നേരിടാൻ ഉചിതമായ എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും അനുസരിച്ച് മുഴുവൻ യാത്രികർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളും പ്രഖ്യാപിക്കുമെന്നും യു‌എഇ പൗരന്മാരും താമസക്കാരും യാത്ര ചെയ്യുന്നതിന് മുമ്പും വിദേശത്ത് താമസിക്കുന്ന സമയത്തും യുഎഇയിലേക്ക് മടങ്ങുമ്പോഴും അവ പാലിക്കേണ്ടതുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വിജയകരമായ പ്രതിരോധ നടപടികളുടെയും സമീപ കാലത്തെ നല്ല സംഭവ വികാസങ്ങളുടെയും സമഗ്രമായ വിലയിരുത്തലിനെ തുടർന്നാണ് പ്രഖ്യാപനമെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here