യുഎഇയുടെ ചരിത്രപരമായ ചൊവ്വ ദൗത്യത്തിന് ഇനി ഒരു മാസം മാത്രം ശേഷിക്കവേ,വിക്ഷേപണ തീയതിയിലേക്ക് 30 ദിവസത്തെ കൗണ്ട്‌ഡൗൺ ആരംഭിക്കുന്നുവെന്ന് തിങ്കളാഴ്ച ദുബായ് മീഡിയ ഓഫീസ് വീഡിയോ ട്വീറ്റ് ചെയ്തു. 495,000,000 കിലോമീറ്റർ യാത്രാ ലക്ഷ്യത്തോടെ ജൂലൈ 15 ന് ജപ്പാനിലെ താനെഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് 00:51:27 യുഎഇ സമയം (05:51:27, ജപ്പാൻ സമയം) ഹോപ്പ് പ്രോബ് ചൊവ്വ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാൻ റെഡ് പ്ലാനറ്റിലേക്കുള്ള യാത്ര ആരംഭിക്കും.

2020 ഓഗസ്റ്റ് 13 വരെ നീളുന്ന എമിറേറ്റ്സ് മാർസ് മിഷന്റെ വിക്ഷേപണ വിൻഡോ തുറക്കുന്നതിനെയാണ് ഷെഡ്യൂൾ ചെയ്ത വിക്ഷേപണ തീയതിയായി പ്രതിനിധീകരിക്കുന്നത്. 1971 ൽ എമിറേറ്റ്സ് യൂണിയന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന 2021 ന്റെ ആദ്യ പാദത്തിൽ തന്നെ പ്രോബ് റെഡ് പ്ലാനറ്റിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം “ബഹിരാകാശ സംബന്ധിയായ അറിവും വൈദഗ്ധ്യവും കൊണ്ട് ലോകത്തിന് നമ്മൾ സമ്മാനം നൽകുമെന്ന്” പ്രതിജ്ഞ ചെയ്തിരുന്നു. രാജ്യത്തെ യുവാക്കളുടെ കഴിവുകളുടെ തെളിവാണ് ചൊവ്വ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. അറബ് ലോകത്തെ യുവാക്കൾക്ക് ഇത് പ്രതീക്ഷയുടെ സന്ദേശമാണ് അയയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here