യുഎഇയില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമിങ് വിദഗ്ധര്‍ക്ക് സുവര്‍ണ്ണാവസരം. കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് വിദഗ്ധര്‍ക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കാനാണ് തീരുമാനം. കുടുംബാംഗങ്ങളും ഇതിന്റെ പരിധിയില്‍ വരും. സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ സയന്‍സ് മേഖലകളിലുള്ള ഒരുലക്ഷം പേര്‍ക്കാണ് അവസരങ്ങള്‍. യുഎഇയിലെ താമസക്കാര്‍ക്കു പുറമേ വിദേശത്തുള്ളവര്‍ക്കും അപേക്ഷിക്കാം.

നിലവില്‍ തൊഴില്‍ കരാര്‍ ഉള്ളവര്‍ക്ക് അതു റദ്ദാക്കാതെ ഗോള്‍ഡന്‍ വിസ നേടാം.

എങ്ങനെ അപേക്ഷിക്കാം

പാസ്പോർട്ട്, കാലാവധിയുള്ള ആരോഗ്യ ഇൻഷുറൻസ് പകർപ്പുകൾ, അതത് മേഖലകളിലെ വൈദഗ്ധ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കണം.

അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ നിന്നുള്ള അപേക്ഷകർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.

ദുബായിലുള്ളവർ താമസകുടിയേറ്റ വകുപ്പ് കാര്യാലയങ്ങൾ വഴി അപേക്ഷിക്കണം. അവിവാഹിത കുടുംബാംഗങ്ങളെയാണ് ആശ്രിത വീസയ്ക്ക് പരിഗണിക്കുക.

നിലവിൽ തൊഴിൽ കരാർ ഉള്ളവർക്ക് അതു റദ്ദാക്കാതെ ഗോൾഡൻ വീസ നേടാം. വീസ അപേക്ഷകനുള്ള നിരക്കു തന്നെയാണ് കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും നൽകേണ്ടത്.

വൈദ്യ പരിശോധനാഫലവും അപേക്ഷയോടൊപ്പം സമർപ്പിക്കണം. 18 വയസ്സിൽ താഴെയുള്ളവർക്ക് ഇതാവശ്യമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here