കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒമാനില്‍ നാളെ മുതല്‍ വീണ്ടും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍ വരും. ജൂലൈ 25 മുതല്‍ രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളും അടച്ചിടാനാണു ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ പതിനഞ്ചു ദിവസം അടച്ചിടുവാനാണ് ഒമാന്‍ സുപ്രിം കമ്മറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത് .ഈ കാലയളവില്‍ വൈകുന്നേരം 7 മണി മുതല്‍ രാവിലെ 6 മണി വരെ യാത്രകള്‍ക്കും പൊതു സ്ഥലങ്ങളില്‍ ഒത്തു ചേരുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാത്രി ഏഴ് മുതല്‍ രാവിലെ ആറ് മണി വരെ ഒരു രീതിയിലുള്ള ഗതാഗതവും അനുവദിക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സൈദ് അല്‍ ആസ്മി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിയമങ്ങള്‍ ലംഘിച്ചാല്‍ നൂറ് റിയാലാണ് പിഴ ചുമത്തുക. കടകളും പൊതുസ്ഥലങ്ങളും രാത്രി ഏഴു മണി മുതല്‍ പ്രവര്‍ത്തിക്കരുത്. ജൂലൈ 25ന് ആരംഭിക്കുന്ന ലോക്ക്ഡൗണ്‍ ഓഗസ്റ്റ് എട്ടു വരെ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here