കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റ് തുടങ്ങാന്‍ രണ്ടാഴ്ച്ച മാത്രം ശേഷിക്കെ വേദി മാറ്റി സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാല്‍ അര്‍ജന്റീനയില്‍ നിന്ന് വേദി മാറ്റുകയാണെന്ന് ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി.

ഇതോടെ ജൂണ്‍ 13-ന് തുടങ്ങേണ്ട ടൂര്‍ണമെന്റ് പ്രതിസന്ധിയിലായി. അര്‍ജന്റീനയ്ക്ക് പകരം വേദി ഏതാകുമെന്ന ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ഇന്നു തന്നെയുണ്ടായേക്കും. അമേരിക്ക, ചിലി, പരാഗ്വെ എന്നീ രാജ്യങ്ങളെയാണ് ആതിഥേയരായി പരിഗണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here