റോം: ​കോ​വി​ഡ്-19 ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഇറ്റലിയില്‍ 4,000 ക​ട​ന്നു. വെ​ള്ളി​യാ​ഴ്ച 627 പേ​ര്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ചു. ഇതോടെ മരണസംഖ്യ 4,032 ആയി. 5,986 പു​തി​യ കേ​സു​ക​ളാ​ണ് വെ​ള്ളി​യാ​ഴ്ച റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ഇ​റ്റ​ലി​യി​ല്‍ 47,021 പേ​ര്‍​ക്ക് ഇ​തി​നൊ​ട​കം കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ല്‍ 5,129 രോ​ഗ​വി​മു​ക്തി നേ​ടി. 37,860 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. അ​ത്യാ​വ​ശ്യ​മി​ല്ലാ​ത്ത​വ​ര്‍ വീ​ടി​നു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും യാ​ത്ര​ക​ള്‍ ക​ഴി​യു​ന്ന​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​റ്റാ​ലി​യ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ലോ​ക​ത്താ​ക​മാ​നം കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ 11,404 ആ​യി. 276,123 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 91,952
പേ​ര്‍ രോ​ഗ​വി​മു​ക്തി നേ​ടി

LEAVE A REPLY

Please enter your comment!
Please enter your name here