കൊറോണ ബാധിച്ചുള്ള ആദ്യ മരണം സൗദി അറേബ്യ  റിപ്പോർട്ട് ചെയ്തു,
51 കാരനായ അഫ്ഗാനിയാണ്  മരണപ്പെട്ടത്.
അതോടൊപ്പം ആറ് അംഗ ഗൾഫ് കോർഡിനേഷൻ കൗൺസിൽ സൗദി അറേബ്യയിൽ  ചൊവ്വാഴ്ച 205 പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയിലും ഖത്തറിലുമായി ഇതുവരെ 2,100 ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല ജിസിസി രാജ്യങ്ങളിൽ  
ഇതിനോടകം ആറ് പേർ മരിച്ചു: ബഹ്‌റൈനിൽ മൂന്നും  യുഎഇയിൽ രണ്ടും  സൗദി അറേബ്യയിൽ ഒന്നും വീതമാണ് നിലവിൽ ഉള്ള മരണസംഖ്യ.

മദീനയിൽ വച്ച്  തിങ്കളാഴ്ച രാത്രിയാണ് ഇയാൾ മരണപ്പെട്ടതെന്ന്  ആരോഗ്യ മന്ത്രാലയം വക്താവ് മുഹമ്മദ് അബ്ദേലാലി ടെലിവിഷൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രാജ്യാന്തര വിമാന സർവീസുകൾ, ഉംറ ഈ വർഷം മുഴുവനും നിർത്തിവയ്ക്കുക, പള്ളികൾ, സ്കൂളുകൾ, മാളുകൾ, റെസ്റ്റോറന്റുകൾ എന്നിവ അടയ്ക്കുക, രാത്രി കർഫ്യൂ ഏർപ്പെടുത്തുക തുടങ്ങിയ നടപടികൾ  കൊറോണ അടിച്ചമർത്താൻ സൗദി ഭരണകൂടം നടത്തുന്നുണ്ട്.
അതിനിടെ കർഫ്യൂ ലംഘിച്ചതിന് കുവൈത്ത് അറസ്റ്റുചെയ്ത ഒൻപത് പ്രവാസികളെ നാടുകടത്തുമെന്ന്  വാർത്താ ഏജൻസി KUNA  അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here