തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ 6 പേര്‍ കാസര്‍കോട് ജില്ലയിലുള്ളവരും, 2 പേര്‍ കോഴിക്കോട് നിന്നുള്ളവരുമാണ്. ഇതോടെ കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി. ഇന്ന് മാത്രം 106 പേരെയാണ് വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചത്. രോഗം ബാധിച്ചവരില്‍ ആരോഗ്യ പ്രവര്‍ത്തകയും. 72,460 പേരാണ് സംസ്ഥാനത്ത് നിലവില്‍ നിരീക്ഷണത്തിലുള്ളത്. രോഗം ബാധിച്ചവരില്‍ എട്ട് പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. തിരുവനന്തപുരത്ത് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മറ്റുള്ളവരുമായുള്ള സമ്ബര്‍ക്കത്തിലൂടെയാണ് മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

കൊറോണ വൈറസ് ബാധ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ എല്ലാ തരം ഒത്തുകൂടലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി.

അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പൊതു സ്ഥലങ്ങളില്‍ ഒത്തുകൂടിയാല്‍ കര്‍ശന നടപടി ഉണ്ടാകും. എല്ലാ യാത്രാ വാഹനങ്ങളും സര്‍വീസ് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും സംസ്ഥാനത്ത് നിരവധി പേര്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെടുന്നു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓട്ടോയും, ടാക്‌സിയും സര്‍വീസുകള്‍ കുറയ്ക്കണം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സാധനങ്ങള്‍ പൂഴ്ത്തി വയ്ക്കുകയോ, വില കൂട്ടി വില്‍ക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ മുന്‍കരുതലുകള്‍ പാലിക്കാത്തവരെ ഐസൊലേഷന്‍ വാര്‍ഡുകളിലാക്കും. സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സത്യവാങ്മൂലം നിര്‍ബന്ധമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here