കൊൽക്കത്ത : രാജ്യത്ത് വീണ്ടും കോവിഡ്-19 വൈറസ് മരണം. പശ്ചിമ ബംഗാളിലാണ് 57 വയസുകാരന് മരിച്ചത്. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രാജ്യത്ത് ഒന്‍പതായി. ഇറ്റലിയില്‍നിന്ന് വന്നയാളാണ് ബംഗാളില്‍ മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
പശ്ചിമ ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊറോണ മരണമാണിത്. അതേസമയം, കോവിഡ് 19 ബാധിതരുടെ എണ്ണം ഇന്ത്യയില്‍ കൂടുകയാണ്. ഇന്ന് 29 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 425 ആയി ഉയര്‍ന്നു.
രോഗബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.