കാസർകോട് : ഇന്ന് വരുന്ന പരിശോധനാഫലം കാസർകോടിനെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്ന് കലക്ടർ ഡി.സജിത്ബാബു. സാമൂഹിക വ്യാപനം ഉണ്ടോയെന്ന് ഇന്നറിയാം. വിവാദമായ ഏരിയാൽ സ്വദേശിയുടെ സമ്പർക്കപട്ടികയിലുള്ളവരുടെ പരിശോധനാഫലം ഇന്നു ലഭിക്കും. കൂടുതൽ ആളുകളിൽ രോഗലക്ഷണം കാണുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഇന്ന് രാവിലെ 11.30 വരെ മാത്രം പരിശോധനയ്ക്കയച്ചത് 75 സാംപിളുകളാണ്. ഇതുവരെ 44 പേർക്കാണ് കാസർകോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. മംഗളൂരുവിൽ ചികിത്സയിലുള്ള കാസർകോടുകാർ കൂടി ചേരുന്നതോണ് എണ്ണം 48 ആവും.

രോഗികളെ ഇനി കണ്ണൂർ മെഡിക്കൽ കോളജിലേക്കു മാറ്റും. കാസർകോട് ജനറൽ ആശുപത്രിയിൽ ഒരു അസിസ്റ്റന്റ് സൂപ്രണ്ടിനെ അധികമായി നിയമിച്ചു. സന്നദ്ധ പ്രവർത്തനങ്ങൾ സർക്കാർ അനുമതി ഇല്ലാതെ നടത്തരുത്. അങ്ങനെ വന്നാൽ അറസ്റ്റ് ചെയ്യും–കലക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here