ഇസ്ലാമാബാദ്:   അയല്‍രാജ്യമായ പാകിസ്താനില്‍ കൊറോണ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു. ചൊവ്വാഴ്ചവരെ പാകിസ്താനില്‍ സ്ഥിരീകരിച്ച കൊറോണ രോഗികളുടെ എണ്ണം 903 ആണ്. നിലവില്‍ ആറ് പേരാണ് പാകിസ്താനില്‍ രോഗം ബാധിച്ച് മരിച്ചത്.

സിന്ധ് പ്രവിശ്യയിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്. ഇവിടെ 399 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 265 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. 

കറാച്ചിയിലും സ്ഥിതി വ്യത്യസ്തമല്ല.  ഇവിടെ 130 പേര്‍ രോഗബാധിതരാണ്. കറാച്ചിയില്‍ കൂടുതലും പ്രാദേശിക വ്യാപനം വഴിയാണ് രോഗം പകര്‍ന്നതെന്നാണ് കരുതുന്നത്. 

ഇതിന് പുറമെ പാക് അധീന കശ്മീര്‍, ഗില്‍ജിത് ബാള്‍ട്ടിസ്താന്‍, ബലോചിസ്താന്‍, ഖൈബര്‍ പക്തൂണ്‍ഖ്വ തുടങ്ങിയ മേഖലകളിലും കൊറോണ വ്യാപിക്കുന്നുവെന്നാണ്  റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here