കുവൈത്ത്‌ സിറ്റി : കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 11 പേര്‍ക്ക്‌ കൂടി കൊറോണ വൈറസ്‌ സ്ഥിരീകരിച്ചു . അതേസമയം 4 പേര്‍ രോഗ മുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു . ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരില്‍ 10 പേര്‍ ബ്രിട്ടനില്‍ നിന്നും എത്തിയവരാണ്.
ഈ 10 പേരില്‍ 9 പേര്‍ കുവൈത്ത്‌ സ്വദേശികളും ഒരാള്‍ ലബനോന്‍ സ്വദേശിയുമാണു. മറ്റൊരാള്‍ സ്വിറ്റ്സര്‍ലാന്റില്‍ നിന്നും എത്തിയ സ്വദേശിയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രോഗ ബാധയേറ്റവരുടേ എണ്ണം ആകെ 159 ആയി . 22 പേര്‍ ഇത്‌ വരെ രോഗ മുക്തി നേടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here