സീരി എ ക്ലബായ യുവന്റസിലെ താരങ്ങള്‍ക്കു ഒഫീഷ്യല്‍സിനും വീണ്ടും കൊറൊണ പരിശോധന നടത്തി. പുതിയ പരിശോധനയില്‍ ആര്‍ക്കും രോഗമില്ല. എല്ലാ റിസള്‍ട്ടും നെഗറ്റീവായാണ് വന്നത്. നേരത്തെ യുവന്റസ് താരങ്ങളായ റുഗാനിക്കും മാറ്റ്യുഡിക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇത് ടീമിനും ആരാധകര്‍ക്കും വലിയ ആശങ്ക നല്‍കിയിരുന്നു. പുതിയ ഫലങ്ങള്‍ എല്ലാവര്‍ക്കും ആശ്വാസം നല്‍കും.
മാറ്റ്യുഡിയും റുഗാനിയും ഇപ്പോഴും വിശ്രമത്തിലാണ്. മറ്റു താരങ്ങള്‍ ഒക്കെ ഇപ്പോള്‍ സെല്‍ഫ് ക്വാരന്റീനില്‍ കഴിയുകയാണ്. സ്ട്രൈക്കറായ ഹിഗ്വയിന്‍ പ്രത്യേക അനുമതി വാങ്ങി സ്വന്തം നാടായ അര്‍ജന്റീനയിലേക്ക് തിരിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലില്‍ ആണ് കഴിഞ്ഞ ആഴ്ച മുതല്‍ ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here