കൊറോണ  സമൂഹവ്യാപനം തടയുന്ന കാര്യത്തിൽ അടുത്ത 3–4 ദിവസങ്ങൾ അതീവ നിർണായകമെന്നു പ്രത്യേക മന്ത്രിസഭാ യോഗം വിലയിരുത്തി. വൈകുന്നേരം 4 മണിയോടെ 28 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണു സംസ്ഥാനം മുഴുവൻ അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്.

കോവിഡ് ബാധിച്ചവരും രോഗസാധ്യതയുള്ളവരും മലബാർ മേഖലയിൽ വ്യാപകമായി അധികൃതരുടെ കണ്ണു വെട്ടിച്ചു നടക്കുന്നതായി സർക്കാരിനു റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. മറ്റു പല ജില്ലകളിലും സമാന സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ ഇത്തരക്കാരെ വീടിനുള്ളിൽ തളച്ചിട്ടില്ലെങ്കിൽ അപകടമാണെന്നും സംസ്ഥാനം സ്തംഭിപ്പിക്കുകയാണു മാർഗമെന്നും വൈകുന്നേരം മുഖ്യമന്ത്രിയുടെ അധ്യക്ഷതയി‍ൽ കൂടിയ അവലോകന യോഗം വിലയിരുത്തി. സംസ്ഥാനത്തെ 10 ജില്ലകൾ അടച്ചു പൂട്ടാനുള്ള തീരുമാനം വൈകിക്കരുതെന്നു കേന്ദ്രസർക്കാരും നിർദേശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here