ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദശങ്ങളും അടക്കം 30 ഇടങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു. ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 468 ആയി. ഒന്‍പത് പേര്‍ ഇതുവരെ മരിച്ചു. ഇന്നലെ മാത്രം 99 പേര്‍ക്ക് രോഗം സഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗികളുടെ എണ്ണമാണ് ഇത്.

കേരളത്തിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. പഞ്ചാബിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഡൽഹി, ജാർഖണ്ഡ്, നാഗാലാൻഡ്, ഹിമാചൽ പ്രദേശ്, അരുണാചൽപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ പൂർണമായി അടച്ചിടാൻ തീരുമാനിച്ചു. മധ്യപ്രദേശ്, ബിഹാർ, ഹരിയാന, ഉത്തർപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിലെ ചില ജില്ലകൾ അടച്ചു. മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തേ തന്നെ പൂർണമോ ഭാഗികമായോ ആയി അടച്ചുകഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here