കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനയുണ്ടായതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്, കാസര്‍ഗോട് എന്നീ ജില്ലകളില്‍ കളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ ജില്ലകളിലെവിടെയും കൂട്ടം കൂടാനോ അനാവശ്യ യാത്രകള്‍ പോകാനോ പാടില്ലെന്നും നിര്‍ദേശമുണ്ട്.
രണ്ടിടത്തും അവശ്യ സാധനങ്ങള്‍ക്ക് ക്ഷാമം വരാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തുമെന്നും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും മരുന്ന് കടകളും അടയ്ക്കില്ലെന്നും കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടു ജില്ലകളിലും ഇന്നും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. കാസര്‍ഗോട്ട് അഞ്ചും കോഴിക്കോട്ട് രണ്ടും പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കാസര്‍ഗോട്ട് 19 ഉം കോഴിക്കോട്ട് രണ്ടും പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. കോഴിക്കോട്ട് 8,150ഉം കാസര്‍ഗോട്ട് 733ഉം പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്.