ദുബായ്: ഗള്‍ഫില്‍ കൊവിഡ് ബാധിതര്‍ 17,000 കടന്നു. ഗള്‍ഫില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 123 ആണ്. ഇനി വരുന്ന രണ്ടാഴ്ച നിര്‍ണ്ണായകമെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധിതരുള്ളത് 5369 പേര്‍. സൗദിയില്‍ മാത്രം 73 പേര്‍ മരിച്ചു. യുഎഇയിലെ വൈറസ് ബാധിതരുടെ എണ്ണം 4933 ആയി. 28 പേര്‍മരിച്ചു. കഴിഞ്ഞ 24മണിക്കൂറിനിടെ 37,000 പേരെയാണ് രാജ്യത്ത് പരിശോധനയ്ക്ക് വിധേയരാക്കിയത്.

വരുന്ന നാലാഴ്ച രോഗബാധിതരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് യുഎഇ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താമസയിടങ്ങളില്‍ നിന്ന് അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഖത്തറില്‍ 3428 പേരിലും, കുവൈത്ത് 1355, ബഹറൈന്‍ 1522, ഒമാനില്‍ 813 പേരിലും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലാകെ 7420 കൊവിഡ് ബാധിതരാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here