അബുദാബി: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മവാക്കിഫ് പാർക്കിംഗ് ഫീസ് നിർത്തലാക്കിയത് തുടരുമെന്ന് അബുദാബി ഗവണ്മെന്റ് അറിയിച്ചു. ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മുനിസിപ്പാലിറ്റികളും ഗതാഗത വകുപ്പും ആണ് അബുദാബിയിൽ മവാക്കിഫ് പാർക്കിംഗ് ഫീസ് നിർത്തിവയ്ക്കുന്നത് തുടരുന്നതായി അറിയിച്ചത്.

മാർച്ച് 30 മുതൽ മൂന്ന് ആഴ്ചത്തേക്ക് ആയിരുന്നു മാവാക്കിഫ് പാർക്കിംഗ് ഫീസ് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായ് നേരത്തെ
പ്രഖ്യാപിച്ചിരുന്നത്. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന ദേശീയ ശുചീകരണ പദ്ധതിയുടെ ഭാഗമായി ദുബായിലും സൗജന്യ പാർക്കിംഗ് നടപ്പിലാക്കിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here