ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് വാക്സിന്‍ കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കാനായി എത്തിക്സ് കമ്മിറ്റിക്ക് എയിംസ് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എത്തിക്സ് കമ്മറ്റി അനുമതി നല്‍കിയാല്‍ മൂന്നാം ഘട്ട പരീക്ഷണം തുടങ്ങും. 2000 മുതല്‍ 5000 ആളുകളില്‍ പരീക്ഷണം നടത്താനാണ് ദില്ലി എയിംസ് പദ്ധതി. ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്താന്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ദില്ലി എംയിസ്.

ഐസിഎംആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നീ സ്ഥാപങ്ങളുമായി സഹകരിച്ച്‌ ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് കമ്ബനിയാണ് കൊവാക്സിന്‍ വികസിപ്പിക്കുന്നത്. വാക്സിന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങള്‍ വിലയിരുത്തിയ ഡിസിജിഐ ഇതുവരെയുള്ള പരീക്ഷണം സുരക്ഷിതമെന്ന് വിലയിരുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here