ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായ് വഴി കണക്ഷന്‍ ഫൈ്‌ലറ്റില്‍ യാത്രക്കാരെ കൊണ്ടുവരുന്നതിന് ഇന്ത്യയില്‍നിന്ന് അനുമതി ലഭിച്ചു. കൊച്ചിയില്‍നിന്ന് അടുത്ത ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലും തിരുവനന്തപുരത്തുനിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും സര്‍വിസ് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗളൂരു, ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളില്‍നിന്നും സര്‍വിസ് നടത്തുന്നുണ്ട്. വരും ആഴ്ചകളില്‍ കൂടുതല്‍ സര്‍വിസുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

കൊച്ചിയില്‍ നിന്ന് 125 ദീനാറാണ് അടിസ്ഥാന നിരക്ക്. അതേസമയം, എമിറേറ്റ്‌സ് വിമാനത്തില്‍ ബഹ്‌റൈനിലേക്കുള്ള യാത്രക്കാര്‍ 96 മണിക്കൂറിനുള്ളില്‍ കോവിഡ് പി.സി.ആര്‍ ടെസ്റ്റ് നടത്തി റിസല്‍ട്ട് കരുതണമെന്ന വ്യവസ്ഥയുണ്ട്. ദുബൈയിലേക്ക് സന്ദര്‍ശക വിസയോ ട്രാന്‍സിറ്റ് വിസയോ എടുക്കാതെ തന്നെ നേരിട്ട് ബഹ്‌റൈനിലേക്ക് ടിക്കറ്റ് എടുക്കാമെന്നതാണ് ഈ സര്‍വിസിന്റെ മെച്ചം. ദുബൈയില്‍ ഒന്നര മണിക്കൂര്‍ മാത്രമേ കാത്തിരിക്കേണ്ടി വരുന്നുള്ളൂ. എന്തെങ്കിലും കാരണത്താല്‍ ടിക്കറ്റ് റദ്ദാക്കേണ്ടിവന്നാല്‍ ഫുള്‍ റീഫണ്ട് നല്‍കും. അല്ലെങ്കില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ ടിക്കറ്റ് ഉപയോഗിക്കാനും കഴിയും. ബഹ്‌റൈനില്‍നിന്ന് കേരളത്തിലേക്കും ഇതേ രീതിയില്‍ സര്‍വിസുണ്ട്. 98 ദീനാറാണ് ഇതിന് നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here