ദോഹ∙ ഖത്തറില്‍ കോവിഡ്-19 രോഗനിര്‍ണയവും പരിശോധനാ ഫലവും ഇനി വേഗത്തില്‍ അറിയാം. വൈറസ് പരിശോധിക്കാന്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ നിര്‍മിക്കുന്ന പുതിയ ഓട്ടോമേറ്റഡ് ഉപകരണം അധികം താമസിയാതെ പ്രവര്‍ത്തനസജ്ജമാകും. 

ദിവസേന 2,000 പേരില്‍ പരിശോധന നടത്താന്‍ കഴിയുന്നതും കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഫലം അറിയാന്‍ ശേഷിയുള്ളതുമായ ഉപകരണമാണ് നിര്‍മിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടര്‍ ഷെയ്ഖ് ഡോ.മുഹമ്മദ് അല്‍താനി പറഞ്ഞു. 

രാജ്യത്ത് ഇതുവരെ 8,500 ഓളം പേരിലാണ് വൈറസ് പരിശോധന നടത്തിയത്. നിലവിലെ പരിശോധനാ രീതി പ്രകാരം ആദ്യ പരിശോധനയ്ക്ക് 3 മുതല്‍ 4 മണിക്കൂര്‍ എടുക്കുന്നുണ്ട്. 8 മണിക്കൂറിന് ശേഷമേ ഫലം പ്രഖ്യാപിക്കുകയുള്ളു. പുതിയ ഉപകരണം എത്തുന്നതോടെ പരിശോധന കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ഫലം പ്രഖ്യാപിക്കാനും കഴിയും. നിലവില്‍ 442 പേരാണ് രോഗബാധിതര്‍.

LEAVE A REPLY

Please enter your comment!
Please enter your name here