ദുബായ് : കോവി‍ഡ് 19 സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ദുബായിലെ എല്ലാ കോടതികളിലെയും വിചാരണ നടപടികൾ താത്കാലികമായി നിർത്തിവച്ചു. പ്രാഥമിക കോടതി, അപ്പീൽ കോടതി, പരമോന്നത കോടതി എന്നിവിടങ്ങളിലെ വിചാരണകളാണ് ഇൗ മാസം 22 മുതൽ ഏപ്രിൽ 16 വരെ നിർത്തിയത്.

വിവാഹം, വിവാഹമോചന സർട്ടിഫിക്കറ്റുകൾ എന്നിവയും ഇൗ കാലയളവിൽ ലഭിക്കുകയില്ല. അതേസമയം, അടിയന്തര വിചാരണ, ക്രിമിനൽ കേസുകൾ, തടവുകാരുടെ അപ്പീൽ തുടങ്ങിയ നടപടിക്രമങ്ങൾ ഒാണ്‍ലൈനായി നടക്കുമെന്ന് ദുബായ് കോടതി പ്രസി‍ഡന്റ് അറിയിച്ചു. കൂടാതെ, നേരത്തെ തീരുമാനിച്ച കോടതി ഉത്തരവുകളും ഒാണ്‍ലൈനായി പുറപ്പെടുവിക്കും. ഇടപാടുകരെ സ്വീകരിക്കുന്നത് കോടതികളിൽ നിർത്തിവയ്ക്കാനും തീരുമാനിച്ചു. ഇത്തരം സേവനങ്ങൾ കോടതിയുടെ ആപ്പുിലൂടെയും മറ്റു ഡിജിറ്റൽ ചാനലുകളിലൂടെയും ലഭ്യമാകും.

യുഎഇയിൽ ആകെ കോവിഡ്19 ബാധിതർ 98

യുഎഇയിൽ ആകെ കോവിഡ്–19 ബാധിതർ 98 ആണ്. രോഗമുക്തിനേടിയവർ–26. ഗൾഫിൽ ആകെ രോഗികളുടെ എണ്ണം: 1061, രോഗവിമുക്തർ: 141, മരണം: 1, ഖത്തർ–439 (രോഗമുക്തി നേടയവർ–4), ബഹ്റൈൻ–237 (രോഗമുക്തി നേടിയവർ–81, മരണം–1), സൗദി അറേബ്യ–133 (രോഗമുക്തിനേടിയവർ–6),

കുവൈത്ത്–130 (രോഗമുക്തി നേടിയവർ–12), ഒമാൻ–24 (രോഗമുക്തി നേടിയവർ–12).

LEAVE A REPLY

Please enter your comment!
Please enter your name here