ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ 19 വൈറസ്​ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 6,725 ആയി ഉയർന്നു. കോവിഡ്​ സ്ഥിരീകരിച്ച 5095 പേരാണ്​ ചികിത്സയിലുള്ളത്​. ഇതുവരെ 620 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ആകെ മരണം 226 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 540 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 17 മരണങ്ങൾ റിപ്പോർട്ട്​ ​െചയ്​തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ഏറ്റവും കൂടുതൽ കോവിഡ്​ കേസുകളുള്ള മഹാരാഷ്​ട്രയിൽ രോഗബാധിതരുടെ എണ്ണം 1135 ആയി ഉയർന്നു. 72 പേർ മരിച്ചു. പൂനെ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ മാസ്​ക്​ ഉപയോഗിക്കുന്ന നിർബന്ധമാക്കി ജില്ലാ കലക്​ടർമാർ ഉത്തരവ്​ പുറത്തിറക്കി. 

ഡൽഹി, മുംബൈ, ഗാസിയാബാദ്​, ലഖ്​നോ തുടങ്ങി രാജ്യത്തെ പ്രധാന കോവിഡ്​ അതിവ്യാപന മേഖലകളെല്ലാം കഴിഞ്ഞ ദിവസം അർദ്ധരാത്രി മുതൽ പൂർണമായും അടച്ചിട്ടു. ഡൽഹിയിലെ 20 മേഖലകളും ഉത്തർപ്രദേശിലെ നോയിഡയും ഗാസിയാബാദും ഉൾപ്പെടെ 13 മേഖലകളുമാണ്​ കർഫ്യൂവിന്​ സമാനമായി അടച്ചിട്ടത്​. ​അടച്ചിട്ട പ്രദേശത്തുള്ളവർ നിർബന്ധമായും മാസ്​ക്​ ധരിക്കണമെന്നും മാസ്​ക്​ ധരിക്കാതെ പുറത്തിറങ്ങുന്നത്​ കുറ്റമാണെന്നും അറിയിച്ചിട്ടുണ്ട്​. 

LEAVE A REPLY

Please enter your comment!
Please enter your name here