അബുദാബി: യു‌എഇയിൽ ഇന്ന് രണ്ട്‌ മരണവും 331 പുതിയ കൊറോണ വൈറസ് കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 2,990 ആയി. ഒരു അറബ് പൗരനും ഒരു ഏഷ്യൻ വംശജനുമാണ് മരണപ്പെട്ടത്. യുഎഇയിൽ ഇതോടെ ആകെ മരണസംഖ്യ 14 ആയി.

വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെഭാഗമായി മന്ത്രാലയം കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 40,000 ൽ അധികം പരിശോധനകൾ നടത്തി. നിയന്ത്രണങ്ങളുടെ ഭാഗമായി പള്ളികൾ, ആരാധനാലയങ്ങൾ തുടർന്നും അടച്ചിടുവാൻ ഗവണ്മെന്റ് ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here