മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 11 ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 20,482 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം കോവിഡ് ബാധിതര്‍ 10,97,856 ആയി ഉയര്‍ന്നു. ഈ സമയത്ത് 515 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രതിദിന രോഗികള്‍ക്ക് സമാനമായി രോഗമുക്തരുടെ എണ്ണവും ഉയരുന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. 24 മണിക്കൂറിനിടെ 19,423 പേരാണ് രോഗമുക്തി നേടിയത്. മരണം 30000 കടന്നു. 30,409 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

7,75, 273 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 2,91,797 പേര്‍ ചികിത്സയില്‍ കഴിയുന്നതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. മുംബൈയില്‍ പുതുതായി 1585 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here