ദുബായില്‍ സന്ദര്‍ശക-ടൂറിസ്റ്റ് വീസകള്‍ക്ക് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ഒഴിവാക്കി. ദുബായ് വീസയ്ക്ക് അപേക്ഷിക്കുന്നവര്‍ ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, മടക്കയാത്രാ ടിക്കറ്റ്, മടങ്ങിപ്പോകുമെന്ന വാഗ്ദാനപത്രം, താമസിക്കുന്ന ഹോട്ടലിന്റെ റിസര്‍വേഷന്‍ തെളിവ് തുടങ്ങിയവ ഹാജരാക്കണമെന്നായിരുന്നു ഇന്നലെ പുറത്തുവന്ന നിബന്ധനകള്‍.

ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ ഇതിനൊപ്പം ബന്ധുവിന്റെ മേല്‍വിലാസത്തിന്റെ തെളിവ്, അവരുടെ എമിറേറ്റ്സ് ഐഡിയുടെ പകര്‍പ്പ് എന്നിവയും നല്‍കണമെന്നും അറിയിച്ചിരുന്നു. ഇത് യുഎഇയിലേയ്ക്ക് തൊഴില്‍ തേടി സന്ദര്‍ശക വീസയില്‍ വരുന്നവര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുമെന്നതിനാല്‍ മലയാളികളടക്കമുള്ള പ്രവാസികളില്‍ ആശങ്കയുണ്ടാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here