യുഎഇയിൽ കോവിഡ് കേസുകൾ കുത്തനെ കുറയുന്നു. വലിയ ടെസ്റ്റിംഗ് കാമ്പെയ്‌നും ഉയർന്ന രോഗമുക്തി നിരക്കുമാണ് യുഎഇക്ക് അനുകൂലമായി. വ്യാഴാഴ്ചത്തെ കണക്കുപ്രകാരം സജീവമായ കേസുകൾ കഴിഞ്ഞ 70 ദിവസത്തിനുള്ളിൽ ആദ്യമായി നാലക്ക സംഖ്യയായി കുറഞ്ഞു. 9,679 സജീവ കേസുകളുള്ള യുഎഇയുടെ ‘ടെസ്റ്റ്, ടെസ്റ്റ് ആൻഡ് ടെസ്റ്റ് എന്ന തന്ത്രം ഫലപ്രദമായി.

മടങ്ങിയെത്തിയ താമസക്കാർക്കും വിനോദ സഞ്ചാരികൾക്കും കർശനമായ സുരക്ഷാ നടപടികളോടെ രാജ്യം ജാഗ്രതയോടെ വീണ്ടും തുറന്നു തുടങ്ങി. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഇന്നലെ 532 പുതിയ കേസുകളും 1,288 രോഗമുക്തികളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. ആഗോള ശരാശരിയായ 58.17 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ യുഎഇയുടെ രോഗമുക്തി നിരക്ക് ഇപ്പോൾ 81.32 ശതമാനമാണ്, കൂടാതെ കോവിഡ് -19 ടെസ്റ്റുകളിൽ രാജ്യം ലോകത്തിൽ മുന്നിൽ നിൽക്കുന്നു.

അടുത്ത 60 ദിവസത്തിനുള്ളിൽ രണ്ട് ദശലക്ഷം ടെസ്റ്റുകൾ കൂടി നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഓഗസ്റ്റ് അവസാനത്തോടെ ആറ് ദശലക്ഷം ടെസ്റ്റുകൾ അല്ലെങ്കിൽ യുഎഇയിലെ മൊത്തം ജനസംഖ്യയുടെ 60 ശതമാനത്തിലധികം നടക്കും. അതേസമയം, ലോകമെമ്പാടുമുള്ള അണുബാധകളുടെ എണ്ണം 12 ദശലക്ഷമായി. ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിൽ രോഗവ്യാപനവും മരണസംഖ്യയും നിരന്തരം ഉയർന്നു. കൊറോണ വൈറസ് ഇപ്പോൾ ലോകമെമ്പാടും 550,000 ജീവനുകൾ അപഹരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here