കഴിഞ്ഞ മൂന്നാഴ്ചയായി യുഎഇയിലെ സജീവ കൊറോണ വൈറസ് കേസുകൾ ക്രമാനുഗതമായി കുറയുന്നു. രാജ്യം കൊറോണ വ്യാപനത്തിൽ നിന്നും മുക്തി നേടുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിലെ രോഗമുക്തികൾ വ്യക്തമാക്കുന്നത്. വ്യാഴാഴ്ചത്തെ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ കോവിഡ് നിരക്ക് 7,000 ത്തിൽ താഴെയായി.

യു‌എഇ ആരോഗ്യ – പ്രതിരോധ മന്ത്രാലയം 6,798 സജീവ കേസുകൾ റിപ്പോർട്ട് ചെയ്തു, അതിൽ 254 പുതിയ കേസുകളും 494 രോഗമുക്തികളും ഉൾപ്പെടുന്നു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 54,000 പുതിയ കോവിഡ് -19 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആഗോള ശരാശരിയായ 60.4 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ രോഗമുക്തി നിരക്ക് 87.22 ശതമാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here