മഹാരാഷ്ട്ര പൊലീസില്‍ കോവിഡ് ബാധിതരുടെ എണ്ണം 15000 കടന്നു. 24 മണിക്കൂറിനിടെ 341 പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്ര പൊലീസിനെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 15,294 ആയി ഉയര്‍ന്നതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. ഇന്നലെ രണ്ടുപേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 156 ആയി.

കോവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗം പേരും രോഗമുക്തി നേടി ആശുപത്രി വിട്ടത് ആശ്വാസമായി. 12,306 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇത് മൊത്തം കോവിഡ് ബാധിതരുടെ മൂന്നില്‍ രണ്ട് വരും. നിലവില്‍ 2,832 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതെന്ന് മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here