കോവിഡ്- 19 സ്ഥിരീകരിച്ചവരില്‍ ലോകത്ത് മൂന്നാമതെത്തി ഇന്ത്യ. മൂന്നാമതുണ്ടായിരുന്ന റഷ്യയെ ഇന്ത്യ മറികടന്നു. ഞായറാഴ്ച വൈകിട്ട് വരെ 6.9 ലക്ഷത്തിലേറെ പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി (ജെ എച്ച് യു) കണക്ക് പ്രകാരം റഷ്യയില്‍ 6.8 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

നിലവില്‍ ഇന്ത്യയുടെ മുന്നില്‍ അമേരിക്കയും ബ്രസീലുമാണുള്ളത്. അമേരിക്കയില്‍ 28 ലക്ഷത്തിലേറെ പേര്‍ക്കും ബ്രസീലില്‍ 15 ലക്ഷത്തിലേറെ പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച കാല്‍ ലക്ഷത്തോളം പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 613 പേര്‍ മരിക്കുകയും ചെയ്തു. ജനുവരി അവസാനം ആദ്യ കൊവിഡ് ബാധയുണ്ടായതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന കണക്കാണിത്.

ഇന്ത്യയില്‍ ഇതുവരെ 19628 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മണ്‍സൂണ്‍ മഴ ശക്തമായതിനിടെ പടിഞ്ഞാറന്‍- തെക്കന്‍ ഭാഗങ്ങളിലാണ് കൊവിഡ് വ്യാപനം ശക്തമായത്. ഇതില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. സംസ്ഥാനത്ത് ഞായറാഴ്ച ഏഴായിരത്തിലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ 4200ഉം ഡല്‍ഹിയില്‍ 2500ഉം പേര്‍ക്ക് പുതുതായി രോഗമുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here