ഇന്ത്യയിൽ 24 മണിക്കൂറിനിടെ 47,703 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 654 പേര് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 14,83,156 ആയി. 33,425 പേര്‍ക്ക് രോഗം ബാധിച്ച് ജീവന് നഷ്ടമായി. 9,52,743 പേര് രോഗമുക്തരായി. 4,96,988 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 64.23 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
അതേസമയം, സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച മരിച്ച കാസര്‍ഗോഡ് താളിപ്പടപ്പ് സ്വദേശി ശശിധരയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഭാരത് ബീഡി കോണ്ട്രാക്ടര് ആയിരുന്നു ഇദ്ദേഹം. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.