best malayalam news portal in dubai

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാക് സൈന്യം കാശ്മീരിലെ ജനവാസ മേഖലകള്‍ക്ക് നേരെ വെടിയുതിര്‍ത്തതിനെതിരെ തിരിച്ചടിച്ച്‌ ഇന്ത്യന്‍ സേന. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു പാക് സൈനികനെ വധിച്ചു. എട്ടോളം പാക് സൈനികര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ഹാജിപിര്‍, രാഖ ചിക്രി, ചാമ്ബ സെക്ടറുകളിലാണ് പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ ആക്രമണം നടത്തിയത്.ഇതിനെതിരെ പൂഞ്ചില്‍ ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയിലാണ് അഞ്ച് പാക് സൈനികര്‍ക്ക് പരിക്കേറ്റത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ജമ്മു കശ്മീരില്‍ പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ ആക്രമണം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here