ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,662 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 13,85,522 ആയി. രാജ്യത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്.

ആകെ രോഗബാധിതരില്‍ 8,85,576 പേര്‍ രോഗമുക്തി നേടി. നിലവില്‍ 4,67,882 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം 705 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണ സംഖ്യ 32,063 ആയി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള മഹാരാഷ്ട്രയില്‍ 9.551 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 3.66 ലക്ഷമായി ഉയര്‍ന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here