മാറ്റിവെച്ച ഐ.പി.എല്‍ സെപ്റ്റംബറില്‍ യു.എ.ഇയില്‍ നടത്തുമെന്ന് ഉറപ്പായതോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ധോണിയുടെ മടങ്ങിവരവ് കാത്തിരുന്ന ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയായിരുന്നു ഇത്.

ഇന്ത്യന്‍ ടീമിലേക്കുള്ള ധോണിയുടെ മടങ്ങിവരവ് ഐ.പി.എല്ലിനെ ആശ്രയിച്ചിരിക്കുമെന്നായിരുന്നു വിലയിരുത്തല്‍. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍. ഇന്ത്യയ്ക്കായി ഇനിയും മത്സരങ്ങള്‍ ജയിപ്പിക്കാനുമെന്ന് തോന്നുന്നുണ്ടെങ്കില്‍ ധോനി കളി തുടരണമെന്ന് ഗംഭീര്‍ പറഞ്ഞു.

‘പ്രായം വെറുമൊരു സംഖ്യ മാത്രമാണ്. മികച്ച ഫോമിലാണെങ്കില്‍ നിങ്ങള്‍ക്ക് പന്ത് നന്നായി അടിച്ചകറ്റാന്‍ സാധിക്കും. കായിക ക്ഷമതയുണ്ടെന്നും മികച്ച ഫോമിലാണെന്നും കളി ആസ്വദിക്കാന്‍ സാധിക്കുന്നുണ്ടെന്നും രാജ്യത്തിനായി പ്രത്യേകിച്ചും ആറും ഏഴും നമ്ബറില്‍ ഇനിയും മത്സരങ്ങള്‍ ജയിപ്പിക്കാന്‍ സാധിക്കുമെന്നും ധോനിക്ക് തോന്നുന്നുണ്ടെങ്കില്‍ അദ്ദേഹം കളി തുടരുക തന്നെ വേണം.’ – സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയില്‍ പങ്കെടുക്കവെ ഗംഭീര്‍ പറഞ്ഞു. 2019 ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായ ശേഷം പിന്നീടിതുവരെ ധോനി മത്സര ക്രിക്കറ്റിന്റെ ഭാഗമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here