തെലങ്കാനയില്‍ മൊത്തം കൊറോണവൈറസ് കേസുകള്‍ ഒരു ലക്ഷം കടന്നതായി റിപ്പോര്‍ട്ട്. പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 2,474 ആണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഏഴ് പേര്‍ കൂടി വൈറസ് ബാധിച്ച്‌ മരിച്ചതോടെ ആകെ മരണസംഖ്യ 744 ആയി.

ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ 447 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രംഗറെഡ്ഡി 201, നിസാമാബാദ് 153, മേഡ്ചല്‍ 149, ഖമ്മം 125, വാറങ്കല്‍ 123, നല്‍ഗൊണ്ട 122 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വൈറസ് കേസുകള്‍. 2474 പുതിയ കേസുകള്‍കൂടി സ്ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 1,01, 865 ആയി ഉര്‍ന്നു.

1,768 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതുവരെ 78,735 പേര്‍ രോഗമുക്തരായപ്പോള്‍ 22,386 പേര്‍ ചികിത്സയിലാണ്. ഇന്നലെ 43,095 സാമ്ബിളുകളും മൊത്തം 8.91,173 സാമ്ബിളുകളും പരിശോധിച്ചു. രോഗമുക്തി നിരക്ക് രാജ്യത്ത് 74.3 ശതമാനവും സംസ്ഥാനത്ത് 77.29 ശതമാനവുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here