ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48,268 പേര്‍ക്കു കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 81,37,119 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 551 മരണം കൂടി കൊവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചതതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 1,21,641 ആയി ഉയര്‍ന്നു

ഇന്ത്യയിൽ നിലവില്‍ 5,82,649 പേരാണ് കൊവിഡിന് ചികിത്സ തേടുന്നത്. കൊവിഡ് ബാധിച്ച 74,32,829 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 59,454 പേര്‍ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം പറയുന്നു.

രോഗബാധിതരുടെയും ചികിത്സയില്‍ കഴിയുന്നവരുടെയും എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ കുറവ് 24 മണിക്കൂറിന്നുള്ളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദേശീയ തലത്തില്‍ രോഗമുക്തി നിരക്ക് 91 ശതമാനമായി ഉയര്‍ന്നു. മരണ നിരക്ക് 1.49 ശതമാനമായി തുടരുകയാണ്.

നിലവില്‍ ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷം കടന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 6,190 കേസുകളും 127 മരണവും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ നടപടിക്രമങ്ങള്‍ നവംബര്‍ 30 വരെ തുടരുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ യഥാക്രമം മഹാരാഷ്ട്രയക്ക് പിന്നിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here