ഐ.പി.എല്ലില്‍ വെള്ളിയാഴ്​ച നടന്ന മത്സരത്തില്‍ 99 റണ്‍സില്‍ ക്ലീന്‍ ബൗള്‍ഡായശേഷം ബാറ്റ്​ വലിച്ചെറിഞ്ഞ്​ അരിശം തീര്‍ത്ത കിങ്​സ്​ ഇലവന്‍ പഞ്ചാബ്​ താരം ക്രിസ്​ ഗെയ്​ലിന്​ പിഴയിട്ടു. പെരുമാറ്റ ചട്ടം ലംഘിച്ചതിന്​ മാച്ച്‌​ ഫീയുടെ 10ശതമാനമാണ്​ പിഴയിട്ടത്​.

ടീമില്‍ ഇടംപിടിച്ച ശേഷം വെള്ളിയാഴ്​ച രാജസ്​ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്​ചവെക്കുക്കയായിരുന്നു ഗെയ്​ല്‍. 99 റണ്‍സ്​ നേടിയ ഗെയ്​ലിനെ ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കി. ഇതോടെ കരീബിയന്‍ താരം ബാറ്റ്​ വലിച്ചെറിഞ്ഞ്​ ദേഷ്യം തീര്‍ക്കുകയായിരുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചതായി ഗെയ്​ല്‍ സമ്മതിച്ചു.

സെഞ്ച്വറി തികക്കാനായില്ലെങ്കിലും മറ്റൊരു ചരിത്രം കുറിച്ചായിരുന്നു ഗെയ്​ലി​െന്‍റ മടങ്ങിപ്പോക്ക്​. ട്വന്‍റി20 മത്സരത്തില്‍ 1000 സിക്​സ്​ എന്ന നേട്ടം ഗെയ്​ല്‍ സ്വന്തമാക്കുകയായിരുന്നു. ട്വന്‍റി20യില്‍ 400 മത്സരങ്ങളില്‍ 13,000 റണ്‍സ്​ നേടുന്ന ആദ്യ താരവുമായി ക്രിസ്​ ഗെയ്​ല്‍. വെള്ളിയാഴ്​ച നടന്ന മത്സരത്തില്‍ 63 ബാളില്‍നിന്ന്​ എട്ടു സിക്​സുകള്‍ ക്രിസ്​ ഗെയ്​ല്‍ നേടി.

LEAVE A REPLY

Please enter your comment!
Please enter your name here