ഇന്ത്യയിലെത്തിയ ആറുപേര്‍ക്ക് ബ്രിട്ടനില്‍ കണ്ടെത്തിയ തരം കോവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരു നിംഹാന്‍സിന്‍ നടത്തിയ പരിശോധനയില്‍ മൂന്ന് പേര്‍ക്കും ഹൈദരാബാദില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കും പുണൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരാല്‍ക്കുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഇവരെ ക്വാറന്റീന്‍ ചെയ്തു. സമ്ബര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തും. കനത്ത ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം അറിയിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ബ്രിട്ടനില്‍ നിന്നെത്തിയ ആറ് പേര്‍ക്ക് ജനിതകമാറ്റം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ച കാര്യം പുറത്ത് വിട്ടത്. ഡിസംബര്‍ 23നും 25നും ഇടയില്‍ ഏതാണ്ട് 33,000 പേരാണ് ബ്രിട്ടനില്‍ നിന്ന് ഇന്ത്യയില്‍ എത്തിയത്. ഇവരില്‍ 114 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ശ്രവസാമ്ബിളുകള്‍ രാജ്യത്തെ 10 പ്രധാന ലാബുകലിലേക്ക് അയച്ചിരുന്നു. ഇതില്‍ ആറ് പേര്‍ക്കാണ് ജനിതകമാറ്റം വന്ന കോറോണ വൈറസ് സ്ഥിരീകരിച്ചത്.

ബ്രിട്ടനില്‍ നിന്നെത്തിയ 18 പേര്‍ക്കാണ് കേരളത്തില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ പുതിയ വൈറസ് ആണോ എന്നറിയാന്‍ സ്രവം പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. രോഗ ബാധിതരെ പ്രത്യേകം നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 18 പേര്‍ക്കും വലിയ തോതില്‍ സമ്ബര്‍ക്കം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. വീട്ടുകാരുമായി മാത്രമേ മിക്കവര്‍ക്കും സമ്ബര്‍ക്കം വന്നിട്ടുള്ളൂ. നാട്ടില്‍ ഇവരുമായി സമ്ബര്‍ക്കത്തില്‍ വന്നവരെയും പരിശോധനയ്ക്ക് വിധേയരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here